കൊച്ചി-മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ അറുപതോളം സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടന്‍ ആണ് ഭഗത് മാനുവല്‍. ശ്രദ്ധിക്കപ്പെടുന്ന ധാരാളം വേഷങ്ങള്‍ അദ്ദേഹം ഇതുവരെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഭഗത് ഇതുവരെ ചെയ്യാത്ത വേറിട്ടൊരു വേഷവുമായി കെങ്കേമത്തിലൂടെ വരുന്നൂ.ഷാമോന്‍ ബി പറേലില്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന കെങ്കേമത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി സ്റ്റുഡിയോവര്‍ക്കുകള്‍ പുരോഗമികുന്നു.ഒരു തികഞ്ഞ മമ്മൂട്ടി ഫാനാണ് ഭഗത് .കെങ്കേമത്തിലും ഒരു കട്ട മമ്മൂട്ടി ഫാനാണ് ഭഗത് ചെയ്യുന്ന ബഡി എന്ന കഥാപാത്രം.ഇങ്ങനെയൊരു കഥാപാത്രത്തെ ലഭിച്ചതില്‍ വളരെ സംതൃപ്തനാണ് ഭഗത് മാനുവല്‍. അതുകൊണ്ട് തന്നെയാകാം വളരെ ആവേശത്തോടെയാണ് ഈ കഥാപാത്രത്തെ ഭഗത് അവതരിപ്പിച്ചത്.
കട്ട കലിപ്പില്‍ നില്‍ക്കുന്ന ഭഗത്തിന്റെ ക്യാരക്ടര്‍ ഡിസൈനിലെ രൂപമാറ്റത്തില്‍ ഒത്തിരി പ്രത്യേകതകള്‍ ഉണ്ട് എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാനാകും.എന്തായാലും കാരക്ടര്‍ ഡിസൈന്‍ ഓണ്‍ലൈനില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.യൂത്ത് മുതല്‍ ഫാമിലി ഓര്‍ഡിയന്‍സ് വരെ എല്ലാവര്‍ക്കും ഇഷ്ട്ടപെട്ട നടനാണ് ഭഗത് മാനുവല്‍. ഈ പുതിയ ഗെറ്റപ്പില്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷിക്കാനുള്ള വകയുണ്ട് എന്ന് കരുതാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ , പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചപ്പോള്‍ കൂടുതല്‍ ജനപ്രീതി നേടിയിരുന്നു. ഒരു റാംജീറാവു സ്പീക്കിങ്, കാസര്‍ഗോഡ് കാദര്‍ഭായി പ്രതീതി ഉണര്‍ത്തുന്നുണ്ടെങ്കിലും, ചിത്രം പുതിയ ജനറേഷന്റെ സബ്ജറ്റ് ആണെന്നാണ് അണിയറക്കാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ താന്‍ ഒരു തികഞ്ഞ മമ്മൂട്ടി ഫാനാണന്ന് ഭഗത് മാനുവല്‍ പറഞ്ഞിരുന്നു.കെങ്കേമത്തില്‍,ഒരു സംവിധായകനാകുവാന്‍ നടക്കുന്ന ബഡി എന്ന കഥാപാത്രത്തെയാണ് ഭഗത്ത് അവതരിപ്പിക്കുന്നത്. ഒരു മമ്മൂട്ടി ഫാനായ ബഡി പ്രേക്ഷകരെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യും. ഭഗതിന്റെ ബഡിയെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും.
ഓണ്‍ഡിമാന്‍ഡ്‌സിന്റ ബാനറില്‍ ഷാഹ് മോന്‍ ബി പറേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കെങ്കേമത്തിന്റെ ക്യാമറ വിജയ് ഉലഗനാഥ്, സംഗീതം ദേവേഷ് ആര്‍.നാഥ്, ആര്‍ട്ട് ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം ഭക്തന്‍മങ്ങാട്ട്, മേക്കപ്പ് ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഷറഫ് കരൂപ്പടന്ന, അസോസിയേറ്റ് ഡയറക്ടര്‍ ഫാസില്‍ പി.ഷാഹ് മോന്‍, ഫൈസല്‍ഫാസി, പി.ആര്‍.ഒ അയ്മനം സാജന്‍. ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ്, ലെവിന്‍സൈമണ്‍ ജോസഫ്, സലിം കുമാര്‍, ഇടവേള ബാബു,മന്‍രാജ്, അബു സലിം ,സുനില്‍ സുഗത, സാജു നവോദയ, അരിസ്‌റ്റോ സുരേഷ്, ബാദുഷ, മോളി കണ്ണമാലി എന്നിവര്‍ അഭിനയിക്കുന്നു.