ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ ട്വീറ്റ് ചെയ്ത ഫോട്ടോ വിവാദമായി.
ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് ആരുപറഞ്ഞുവെന്ന ചോദ്യത്തോടെയാണ് ആറ് വനിതാ എം.പിമാരോടൊപ്പുള്ള ഫോട്ടോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ എല്ലാവരും ഇത് അതേ സ്പിരിറ്റിലല്ലെ എടുത്തത്. നിരവധി പേര്‍ ശശിതരൂരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് രംഗത്തുവന്നു.
വനിതാ എം.പിമാരുടെ താല്‍പര്യ പ്രകാരമാണ് സെല്‍ഫി എടുത്തതെന്നും അവരുടെ ആഗ്രഹപ്രകാരമാണ് അത് ട്വീറ്റ് ചെയ്തതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ശശി തരൂര്‍ വീണ്ടും ട്വീറ്റ് ചെയ്തു.
ചിലര്‍ ഇതിനെ എതിര്‍ത്തത് ഖേദകരമാണെന്നും ജോലിസ്ഥലത്തെ സൗഹാര്‍ദ ചിത്രം പങ്കുവെച്ചതില്‍ ആഹ്ലാദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.