കൊച്ചി- പ്രമുഖ നടന്‍ ഭീമന്‍ രഘു സിനിമാ സംവിധായകനും, ഗായകനുമായി അരങ്ങേറി. ചാണ എന്ന് പേരിട്ട ചിത്രത്തിലാണ് ഭീമന്‍ രഘു സംവിധായകനായും, ഗായകനായും അരങ്ങേറുന്നത്.ആദ്യമാണ് ഭീമന്‍ രഘു ഒരു സിനിമാ സംവിധായകനാകുന്നതും, സിനിമയില്‍ ഒരു ഗാനം ആലപിക്കുന്നതും.കഴിഞ്ഞ ദിവസം ഗാനത്തിന്റെ പ്രകാശന കര്‍മ്മം എറണാകുളം ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ റസൂല്‍ പൂക്കുട്ടി നിര്‍വ്വഹിച്ചു.കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദനന്‍, ആലപ്പി അഷറഫ്, അജു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. എസ്.എം.ആര്‍ ഫിലിംസിനു വേണ്ടി രഘു കായംകുളം, സുരേഷ് കായംകുളം, തടിയൂര്‍ കലേഷ് കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചാണയുടെ കഥ, തിരക്കഥ, സംഭാഷണം അജി അയലറ നിര്‍വ്വഹിക്കുന്നു. ഡി.ഒ.പി ജറിന്‍ ജയിംസ്, ഗാനരചന കത്രീന വിജിമോള്‍, ലെജിന്‍ ചെമ്മാനി, സംഗീതം മുരളി അപ്പാടത്ത്, ആലാപനം ഭീമന്‍ രഘു, മുരളിപ്പാടത്ത്, എഡിറ്റര്‍ ഷെബിന്‍ ജോണ്‍, പി.ആര്‍.ഒ അയ്മനം സാജന്‍ ഭീമന്‍ രഘു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു.ഡിസംബറില്‍ കായംകുളം, പുനലൂര്‍, തെന്മല എന്നിവിടങ്ങളിലായി ചിത്രീകരണം തുടങ്ങും.