മുംബൈ- വിമാനത്തില്‍വെച്ച് തിരിച്ചറിയാതെ പോയതിന് നടി പ്രീതി സിന്റയോട് ക്ഷമ ചോദിച്ച് നടനും നിര്‍മാതാവുമായ സഞ്ജയ്ഖാന്‍.
ദുബായ് വിമാനത്തില്‍വെച്ച് മകള്‍ സിമോണ്‍ അറോറ പറയുന്നതുവരെ പ്രീതി സിന്റയെ മനസ്സിലായില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നുമാണ് സഞ്ജയ് ഖാന്‍ നല്‍കിയ ട്വീറ്റില്‍ പറയുന്നത്.
പല സിനിമകളിലും കണ്ടിട്ടുള്ള മനോഹര മുഖം മറക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ദസ് ലാക്ക്, ഏക് ഫൂല്‍ ദോ മാലി, ഇന്‍തഖാം, മേള തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സഞ്ജയ് ഖാന്‍.
ചോരി ചോരി ചുപ്‌കെ, ദില്‍ ഛാത്താ ഹെ, ദില്‍ ഹെ തുമാരാ, അര്‍മാന്‍, കോയി മില്‍ഗയാ തുടങ്ങിയവ പ്രീതി സിന്റയുടെ പ്രശസ്ത ചിത്രങ്ങളാണ്.