മുംബൈ- നടി പ്രിയങ്ക ചോപ്രയും നിക് ജോനാസും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. പ്രിയങ്കയുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഇല്ലെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലെ പേരില്‍നിന്ന് ഭര്‍ത്താവ് നിക് ജോസിന്റെ പേ് പ്രിയങ്ക നീക്കം ചെയ്തതോടെയാണ് ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
സാമന്തയുടെ പാത പിന്തുടരുകയാണോ എന്നാണ് പ്രിയങ്കയോട് ആരാധകര്‍ ചോദിച്ചത്. നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് മുമ്പ് സാമന്ത നാഗചൈതന്യയുടെ പേര് നീക്കം ചെയ്തിരുന്നു.
വിവാഹ ശേഷം പ്രിയങ്ക ചോപ്ര ജോനാസ് എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റുകയായിരുന്നു. ഇപ്പോള്‍ ജോനാസ് എന്ന പേരാണ് നീക്കം ചെയ്തിരിക്കുന്നത്. ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. അടുത്തിടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു. താനും നിക്കും ഒരുമിച്ചുള്ള ആദ്യത്തെ ദീപാവലിയാണ് ഇത്തവണത്തേതെന്നാണ് ഫോട്ടോ പങ്കുവച്ച് പ്രിയങ്ക കുറിച്ചത്.
2018 ഡിസംബറിലായിരുന്നു വിവാഹം. ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തിലായിരുന്നു വിവാഹ ചടങ്ങ്. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവുമാണ് ഇരുവരും ഒന്നിച്ചത്.