Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജനവിധി ചിത്രീകരണം കോഴിക്കോട്ട് പൂര്‍ത്തിയായി

കോഴിക്കോട്- പ്രേം എന്ന ഒരു അദ്യാപകന്റെ കഥ പറയുകയാണ് ജനവിധി എന്ന ചിത്രം.ഒ കെ.എന്‍ തമ്പുരാന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. സ്‌ക്കൂളിലെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു അധ്യാപകനാണ് പ്രേം . സ്‌കൂളിലെ എന്ത് കാര്യങ്ങള്‍ക്കും പ്രേം മുന്‍പന്തിയില്‍ ഉണ്ടാവും.  മാത്രമല്ല ഈ സ്‌കൂളില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് പ്രേം, ഫ്രീയായി ട്യൂഷന്‍ വരെ കൊടുക്കാറുണ്ട്. പ്രേം , കഠിന അധ്വാനത്തിന് ഫലമായി ഡോക്ടറേറ്റ് വരെ നേടുന്നു . ഈ സന്തോഷം സ്‌കൂള്‍ മുഴുവന്‍ കൊണ്ടാടുന്നു. എന്നാല്‍ ഒരു അധ്യാപികയ്ക്ക് പ്രേമിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അധ്യാപിക സുഹൃത്തുക്കളോട് അത് തുറന്നു പറയുകയും ചെയ്യുന്നു.
സ്‌കൂളില്‍ പഠിക്കുന്ന ശ്രുതിയെന്ന കുട്ടിയെ പെട്ടന്ന് കാണാതാവുന്നു.  സ്‌കൂളിലെ പ്രിന്‍സിപ്പലും അധ്യാപകരും ശ്രുതിയുടെ  അമ്മയുമായി സംസാരിച്ച ശേഷം, പോലീസില്‍ പരാതി കൊടുക്കുന്നു.  അടുത്ത ദിവസം,ശ്രുതിയുടെ മരണവാര്‍ത്തയാണ് അറിഞ്ഞത് .കരിങ്കല്‍ കോറിയുടെ അടുത്ത് വെള്ളത്തില്‍ പൊങ്ങി കിടന്ന ശ്രുതിയുടെ മൃതശരീരം കണ്ട് എല്ലാവരും ഞെട്ടി. സ്ഥലത്ത് എത്തിയ പോലീസ് അന്വേഷണം തുടങ്ങി.  പോലീസിനെ സഹായിക്കാന്‍ ഒരു ബന്ധുവിനെപോലെ പ്രേം കൂടെ ഉണ്ടായിരുന്നു.ശ്രുതിയുടെ അടുത്ത കൂട്ടുകാരിയായിരുന്നു സ്വാതി .ശ്രുതിയുടെ മരണം അവള്‍ക്ക് വലിയ ഷോക്കായിരുന്നു. ഉറക്കം നഷ്ടപ്പെട്ട അവള്‍ തനിക്കുണ്ടായ ചില അനുഭവങ്ങള്‍ ടീച്ചറിനോട് പങ്കുവയ്ക്കുന്നു. ഇത് കേട്ട് ടീച്ചര്‍ ഞെട്ടി. സ്വാതി ഗര്‍ഭിണിയാണത്രേ. ആരാണ് സ്വാതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി? ശ്രുതിയുടെ കൊലയ്ക്ക് ഉത്തരവാദി ആരാണ് ? വ്യത്യസ്തമായ അവതരണത്തോടെയാണ് ജനവിധി അവതരിപ്പികുന്നത്.യൂണിവേഴ്‌സല്‍ മിറര്‍ പ്രൊഡക്ഷനും, റ്റീസ പ്രസന്‍സിന്റെയും ബാനറില്‍, ഒ.എസ്.സംഗീത് നിര്‍മ്മിക്കുന്ന ജനവിധി,ഛഗച തമ്പുരാന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം  നിര്‍വ്വഹിക്കുന്നു..ക്യാമറ ഹക്കീം വില്ലന്‍ന്നുര്‍,ഗാനരചന  ജഠ അബ്ദുറഹിമാന്‍, സംഗീതം സംഗീത കോയിപ്പാട്,ബിജിഎംജോസഫ് കല്യാണ്‍,  വസ്ത്രാലങ്കാരം  സന്തോഷ് പഴവൂര്‍,ചിത്രസംയോജനം  ഷിനോഷാബി, മേക്കപ്പ് സീമ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ബിനു വണ്ടൂര്‍, ആര്‍ട്ട്  കൃഷ്ണകുമാര്‍, പ്രൊജക്ട് ഡിസൈനര്‍  ജിജോ ചീമേനി, അസോസിയേറ്റ് ഡയറക്ടര്‍   ശരത് കരുവാരകുണ്ട്,കാസ്റ്റിംഗ് ഡയറക്ടര്‍ വിജയകുമാര്‍ മുല്ലക്കര,ഗായകര്‍ സുരേഷ് കുമാര്‍ കൊല്ലം, സരിഗ ഒഎസ്, ക്യാമറ അസോസിയേറ്റ്   നൗഷാദ് മഞ്ചേരി, പ്രൊഡക്ഷന്‍മാനേജര്‍  ആമീന്‍ പൊന്നാനി, ഡിസൈന്‍ സനൂപ്  വാഗമണ്‍, പി.ആര്‍.ഒ അയ്മനം സാജന്‍. ജലീല്‍ ഒറ്റപ്പാലം, ദിലീപ് മാള, സായൂജ് കുന്നംകുളം,ജഠ അബ്ദുറഹിമാന്‍, ഡോള്‍ബി ഹമീദ്, കുഞ്ഞു അരീക്കോട്,ബെന്നി,സുശീല്‍ വണ്ടൂര്‍,നസീര്‍ അലി, ബിനു വണ്ടൂര്, റഷീദ് നിലമ്പൂര്‍,ഓമനക്കുട്ടന്‍,അല്‍ശബാബ്,ആമീന്‍,അനഘ, നിജില,ബേബിതീര്‍തഥ, ഭാഗ്യലക്ഷ്മി വി.രഞ്ജിഷ,ശ്രീകലമുകുന്ദന്‍,ഷീജഷിനോ, ഷിനിവിനോദ്,നിമ്മി,അമ്മു.,ബീനഗോപകുമാര്‍,സ്മിത തുടങ്ങിയവര്‍ അഭിനയിക്കുന്നു. 
 

Latest News