തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹറം ശെയ്ഖിനെ വെടിവച്ചു കൊന്നു

കൊല്‍ക്കത്ത- ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹറം ശെയ്ഖിനെ ശനിയാഴ്ച രാത്രി അക്രമികള്‍ വെടിവച്ചു കൊന്നു. വെടിയേറ്റ ശെയ്ഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി മുങ്ങിയിരിക്കുകയാണ്. ഇയാളെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
 

Latest News