കെ.പി.എ.സി ലളിതക്ക് വലിയ സമ്പാദ്യമില്ല, വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം- കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നാടക ചലച്ചിത്ര നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കമുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. കലാകാരന്മാരെ സര്‍ക്കാരിന് കൈയൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലില്‍ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് കെ.പി.എ.സി ലളിതയ്ക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെ.പി.എ.സി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു. കെ.പിഎ.സി.ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

 

Latest News