Sorry, you need to enable JavaScript to visit this website.

മകന്റെ സംഗീതത്തില്‍ അച്ഛന്‍ ഗായകന്‍; എഗൈന്‍ ജി.പി.എസിന്റെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

പുത്തന്‍ പടം സിനിമാസിന്റെ ബാനറില്‍ റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം 'എഗൈന്‍ ജി.പി.എസി'ലെ ലിറിക്കല്‍ വീഡിയോ സോങ് പുറത്തിറങ്ങി. രാഗേഷ് സ്വാമിനാഥന്‍ സംഗീതം പകര്‍ന്ന് അദ്ദേഹത്തിന്റെ അച്ഛനായ എം എസ് സ്വാമിനാഥന്‍ വരികളെഴുതി തന്റെ വേറിട്ട ആലാപന ശൈലിയില്‍ പാടിയ ഗാനം ഇതിനോടകം സിനിമപ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മകന്‍ സംഗീതം നല്‍കുന്ന ഗാനം അച്ഛന്‍ ആലപിക്കുന്നത് എന്നൊരു പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ വിതരണത്തിനെത്തിച്ച മില്ലേനിയം ഓഡിയോസ് ആണ് 'എഗൈന്‍ ജി.പി.എസി' ന്റെ ടൈറ്റില്‍ സോങ്ങ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ  കഥ, തിരക്കഥ സംവിധാനം റാഫി വേലുപ്പാടം തന്നെയാണ് നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ അജീഷ് കോട്ടയം, ശിവദാസന്‍ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിന്‍, മനോജ് വലംചുസി, കോട്ടയം പുരുഷന്‍, അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ടി. ഷമീര്‍ മുഹമ്മദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മില്‍ജോ ജോണിയാണ്.

രാഗേഷ് സ്വാമിനാഥന്‍ സംഗീതം നല്‍കിയ ഗാനങള്‍ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാര്‍, സന്നിദാനന്ദന്‍, രാഗേഷ് സ്വാമിനാഥന്‍ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂര്‍, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ് സ്വാമിനാഥന്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ഹോച്ച്മിന്‍ കെ.സി, പി.ആര്‍.ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 'എഗൈന്‍ ജി.പി.എസ്' എന്ന ഈ ത്രില്ലര്‍ ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളില്‍ റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ പ്രതീക്ഷ.

 

Latest News