Sorry, you need to enable JavaScript to visit this website.

ഇത് കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ 

ന്യൂദല്‍ഹി-വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ.നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണമെന്നുംപ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം വേണമെന്നും അഖിലേന്ത്യാ കിസാന്‍ സഭ അറിയിച്ചു. കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരുന്നുണ്ട്. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ യോഗം തീരുമാനമെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം.
 

Latest News