Sorry, you need to enable JavaScript to visit this website.

ഭുട്ടാന്‍ അതിര്‍ത്തിയിലും ചൈനയുടെ കയ്യേറ്റം; ഒരു വര്‍ഷത്തിനിടെ പണിതത് 4 ഗ്രാമങ്ങള്‍

ന്യൂദല്‍ഹി- അരുണാചല്‍ അതിര്‍ത്തി കടന്ന് ചൈന ഗ്രാമം സ്ഥാപിച്ചതിനു പുറമെ ഭുട്ടാന്‍ അതിര്‍ത്തി കയ്യേറിയും ചൈന ഗ്രാമങ്ങള്‍ പണിതതായി റിപോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ നാലു ഗ്രാമങ്ങളാണ് ചൈന ഭുട്ടാന്‍ അതിര്‍ത്തിക്കുള്ളില്‍ പണിതതെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ച വിദഗ്ധര്‍ പറയുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ 2017ല്‍ അതിര്‍ത്തി പോരാട്ടം നടന്ന ദോക്‌ലാമിനടുത്ത  100 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ ഗ്രാമങ്ങള്‍. ദോക്‌ലാം സംഘര്‍ഷത്തിനു ശേഷമാണ് ചൈന ഇന്ത്യയുടെ പ്രതിരോധം മറികടന്ന് റോഡ് നിര്‍മാണവുമായി മുന്നോട്ടു പോയത്.

ഭുട്ടാന്‍ അതിര്‍ത്തിക്കുള്ളിലെ ചൈനീസ് കയ്യേറ്റം ഇന്ത്യയ്ക്കും ഭീഷണിയാണ്. ഭുട്ടാന് വിദേശകാര്യ നയം ഉപദേശിക്കുകയും സൈന്യത്തിന് പരീശീലനം നല്‍കിവരുന്നതും ഇന്ത്യയാണ്. ഭൂ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് ചൈനയില്‍ നിന്ന് ഭുട്ടാന്‍ നിരന്തര സമ്മര്‍ദ്ദം നേരിടുന്നുണ്ട്. എന്നാല്‍ ഈ അതിര്‍ത്തി എങ്ങനെയാണെന്ന കാര്യം ഇതുവരെ വ്യക്തമായിക്കിയിട്ടില്ല.  അതിര്‍ത്തിക്കുള്ളിലെ പുതിയ ഗ്രാമങ്ങളുടെ വികസനം പുതിയ കരാറിന്റെ ഭാഗമാണോ എന്നും വ്യക്തമല്ല.

Latest News