തിരുവനന്തപുരം-വ്യത്യസ്തമായ അവതരണത്തോടെ എത്തുന്ന പോര്‍മുഖം എന്ന ചിത്രം തിരുവനന്തപുരത്ത് ഉടന്‍ ചിത്രീകരണം തുടങ്ങും. സഫാനിയ ക്രീയേഷന്‍സിനു വേണ്ടി ആര്‍.വില്‍സന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വി.കെ.സാബു സംവിധാനം ചെയ്യുന്നു. ക്യാമറ ബിജുലാല്‍ പോത്തന്‍കോട്, രചന സത്യദാസ് ഫീനിക്‌സ്, പശ്ചാത്തല സംഗീതം, സൗണ്ട് ഇഫക്ട് ജെമില്‍ മാത്യു, മേക്കപ്പ് നിയാസ് സിറാജ്ജുദ്ധീന്‍, ഡിസൈനര്‍ സജിത് ഒറ്റൂര്‍, സ്റ്റുഡിയോ ബി.ജെ.എം.മീഡിയ ട്രാക്ക് തിരുവനന്തപുരം, പി.ആര്‍.ഒ അയ്മനം സാജന്‍ ഹരിരാജ്, അക്ഷയ എന്നിവര്‍ നായികാനായകന്മാരാകുന്ന ചിത്രത്തില്‍, നടന്‍ സത്യന്റെ പിന്‍തലമുറക്കാരനായ വിവേകാനന്ദന്‍ , ഷാജഹാന്‍ തറവാട്ടില്‍ , മറ്റ് പ്രമുഖ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.