Sorry, you need to enable JavaScript to visit this website.

നിനക്കെന്തിനാ സിനിമാപ്പണി.കെങ്കേമം സംവിധായകന്‍ ഷാമോന്‍ ബി പറേലില്‍ പറയുന്നു.

കൊച്ചി- 'നിനക്കെന്തിനാ സിനിമാപ്പണി' എന്നാണ് കെങ്കേമം എന്ന സിനിമ തുടങ്ങുമ്പോള്‍ എന്നോട് ഒത്തിരി പേര്‍ ചോദിച്ചത്. സിനിമ തുടങ്ങി പാതി വഴിയില്‍ ആയപ്പോള്‍ വലിയ പടമല്ലെങ്കില്‍ ബിസിനസ് ആകുവാന്‍ പ്രയാസമാണ്, ആരും തിരിഞ്ഞു നോക്കില്ല എന്നും ചിലര്‍ പറഞ്ഞു . റിലീസാകുവാന്‍ കുറച്ചു കൂടി പണിയുണ്ട് ,അതിന്റെ പ്രശ്‌നങ്ങളിലാണെന്നു പറഞ്ഞപ്പോള്‍ ,സിനിമ ഒരു ചൂതുകളി പോലെയാണെന്ന് പറഞ്ഞു  കൊണ്ടിരിക്കുന്നൂ.. ചിലര്‍! ഇത് അവര്‍ക്കുള്ള ചുട്ടമറുപടി ഒന്നുമല്ല.ഷാ മോന്‍ പറയുന്നു. ഒരേ ഒരു ചോദ്യം മാത്രം. ഏതു വ്യാപാരത്തിനാണ് സ്ഥിരതയുള്ളത്?കഴിഞ്ഞ 26 വര്‍ഷമായി ഞാന്‍ സിനിമ കൊണ്ടാണ് ജീവിക്കുന്നത്. 6 വര്‍ഷം മുന്‍പ്  ഒരിടവേള എടുത്തൂ. ഒരു 
പ്രോഡക്റ്റ് ഉണ്ടാക്കി .എല്ലാം സിനിമ തന്നതാണ് എനിക്ക്. ആ സിനിമാ ഇന്‍ഡസ്ട്രിയില്‍  ഒരു പ്രാവശ്യമെങ്കിലും,  കപ്പിത്താനെന്ന പോസ്റ്റിങ്ങ് ആയ സംവിധായകന്റെ മേലങ്കി അണിയണം എന്നത് അടങ്ങാത്ത ആഗ്രഹമായിരുന്നൂ.അത് ഇപ്പോള്‍ കെങ്കേമം എന്ന ചിത്രത്തിലൂടെ കൈവരിക്കാന്‍ പോകുന്നു.ഇത് ജീവിതത്തിലെ ഒരു നേട്ടമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നൂ .ഇതുവരെയുള്ള എന്റെ പരിജ്ഞാനം പ്രാവര്‍ത്തീകമാക്കണം എന്ന് ഞാനാഗ്രഹിക്കുന്നൂ. കെങ്കേമം അതിനു തുടക്കമായതില്‍ ഞാന്‍ സന്തോഷിക്കുന്നൂ.ഷാ മോന്‍ പറഞ്ഞു.
ചെറിയ വലിയ സിനിമ എന്ന് ചിന്തിക്കുന്നവര്‍ക്ക്, എന്താണ് വലിയ സിനിമ..? ഏതാണ് ചെറിയ സിനിമ..? നന്നായി സിനിമ എടുത്താല്‍ ,നൂണ്‍ ഷോയും, മാറ്റിനിയും കഴിയുമ്പോള്‍ ജനം വിധി പറയും .ഇത് നല്ലതാണ്, പോരാ എന്നൊക്കെ..! പിന്നെ ഇനീഷ്യല്‍ പുള്ളിങ്. അതില്‍ യാഥ്യാര്‍ഥ്യം ഉണ്ട് വലിയ ഫാന്‍ ബെയ്‌സ് ഇല്ലാത്ത താരങ്ങള്‍ക്കു തുടക്കത്തില്‍ വലിയ ജനക്കൂട്ടം ഒരിക്കലും ഉണ്ടായെന്നു വരില്ല. ചാക്കോച്ചന്‍ അഭിനയിച്ച അനിയത്തിപ്രാവ് എന്ന സിനിമ അന്ന് കവിതാ തീയേറ്ററില്‍ നിന്നും ഒരാഴ്ചകൊണ്ട് മാറ്റേണ്ടി വരും എന്ന് പലരുംപറഞ്ഞു. പക്ഷെ ജനവിധി, ആ പടം അതേ തീയേറ്ററില്‍ നിന്നും മാറുന്നത് നൂറു ദിവസം കഴിഞ്ഞാണ്.
സിനിമക്കു വിധി പറയുന്നത് പൊതു ജനം ആണ്. 'ഇന്ന് കുറുപ്പ്' കൊറോണ കാലത്ത് ജനം പുറത്തിറങ്ങില്ല  എന്ന് വിധി എഴുതിയ സമയം. എന്നിട്ടെന്തായി തീയേറ്റര്‍ പൂരപ്പറമ്പായില്ലേ.  ഇവിടെ ജനം ആണ് എല്ലാം  തീരുമാനിക്കുന്നത്.ഷാ മോന്‍ പറയുന്നു.
മുന്‍വിധിക്കാരോട് പറയാനുള്ളത്.ഒന്നും പ്രവചിക്കാന്‍ ആര്‍ക്കും അവകാശമില്ല ഇവിടെ. സ്വന്തം ജീവന് പോലും ഗ്യാരണ്ടി ഇല്ലാത്ത ഈ ലോകത്ത് മുന്‍ വിധികള്‍ക്കെന്തു സ്ഥാനം. ഒരു സിനിമ എന്നത് ഒത്തിരിപേരുടെ അന്നമാണ്, പ്രതീക്ഷകളാണ്. അധ്വാനമാണ്. ഓരോ മനുഷ്യന്റെയും മനസ്സിനെ ചിന്തിപ്പിക്കുവാനും, സാന്ത്വനപ്പെടുത്താനും, പ്രചോദനം നല്‍കാനും കഴിവുള്ള ശബ്ദ ദൃശ്യ മാധ്യമമാണ് സിനിമ. പ്രേക്ഷകന്റെ മനസ്സിലുള്ള പ്രശ്‌നങ്ങള്‍ക്ക് സിനിമകൊണ്ട് എന്തെങ്കിലും ഒരു ആശ്വാസം,ലഭിച്ചാല്‍ പ്രേക്ഷകന്‍ അതില്‍  സന്തോഷവാനാണ്.അവര്‍ സിനിമയെ വിലയിരുത്തി ശുപാര്‍ശ ചെയ്യും.ആ സിനിമ  ഒന്ന് പോയി കാണണം എന്ന്..! എന്നാല്‍ സിനിമ കാണാതെ മുന്‍വിധിയുമായി, അഭിപ്രായം പറയുന്ന ചിലരുണ്ട് അതാണ് സിനിമയുടെ ശാപം. അവര്‍ക്കു എല്ലാം മുന്‍ വിധികള്‍ മാത്രമാണ്. പഠിക്കുന്ന കുട്ടികളെ നോക്കിയിട്ടു ഇവനൊക്കെ പഠിച്ചിട്ടെന്താകാര്യം എന്ന് ചോദിക്കുന്ന ചിലരില്ലേ..അവരെപ്പോലെ!
നൂറുകണക്കിന് സിനിമകള്‍ ഒരു വര്‍ഷം വരുന്നുണ്ട്. എല്ലാവരും ഇതൊക്കെത്തന്നെയാ സിനിമയില്‍ പറയാറ്, എന്നുള്ള പരിഹാസം പലരുടെയും വായീന്നു കേട്ടു.. ശരിയാണ്, ഇല്ലെന്നു പറയുന്നില്ല, നൂറു കണക്കിന് സിനിമകള്‍ വരുമ്പോള്‍ ആയിരക്കണക്കിന് പേര്‍ ജീവിക്കുന്നുണ്ട്. പതിനായിരത്തോളം വരുന്ന ആളുകള്‍ക്ക് പരോക്ഷമായി തൊഴില്‍ ലഭിക്കുന്നുണ്ട്. അതെന്താണ് ചിന്തിക്കാത്തത്..? സിനിമയിലെ ചിലവുകള്‍, അതിന്റെ ബിസിനസിന് അനൂപാതീകമായി നിലനിര്‍ത്തിയാല്‍ ഉറപ്പായും നഷ്ട്ടം വരില്ല. അതറിയേണ്ടത് അത്യാവശ്യ ഘടകമാണ്. ചെറിയ ബഡ്ജറ്റ് സിനിമയെടുക്കുമ്പോള്‍, വളരെ ശ്രദ്ധയോടെ തന്നെ ചെയ്യണം. അങ്ങിനെ ചെയ്യണം എങ്കില്‍ സംവിധായകന്റെ ആത്മവിശ്വാസത്തിനനുസരിച്ചു സിനിമയെടുക്കുവാനുള്ള സാഹചര്യം കൊടുക്കണം. ഇവിടെ കഥപറഞ്ഞു ഇഷ്ട്ടപ്പെട്ടാല്‍ പിന്നെ മാറ്റങ്ങളാണ്. അവരവര്‍ക്കു തോന്നുന്നത് പോലെ മാറ്റി ,അത് ഓരോരുത്തരുടെയും ഇഷ്ട്ടപ്പെട്ട സിനിമയാക്കാന്‍ ശ്രമിക്കും. അങ്ങിനെ വരുമ്പോള്‍ സബ്‌ജെറ്റിന്റെ ആത്മാവ് നഷ്ടപ്പെടും. നഷ്ടമായാല്‍, സംവിധായകന് കുറ്റം. പ്രൊഡ്യൂസര്‍ക്കു കാശും പോകും. അത് വരെ കഥപറഞ്ഞവരൊക്കെ 'എനിക്കിതു പണ്ടേ അറിയാമായിരുന്നൂ എന്നും പറയും'.ഷാമോന്‍ പറയുന്നു.
സൂപ്പര്‍ താരങ്ങള്‍ക്കു അറിയാം അവരുടെ ഫാന്‍സിനു എന്ത് വേണം എന്ന്. അവര്‍ക്കു മിനിമം ഗ്യാരണ്ടിയും ഉണ്ട്. അതിനാല്‍ തന്നെ ബിസിനസ് ആകുന്ന സിനിമക്ക്  മാത്രമേ അവര്‍ ഡേറ്റ്  നല്‍കൂ.. എന്നാല്‍ ഒരു നല്ല സംവിധായകന്‍ വിചാരിച്ചാല്‍ സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കാം. അന്‍വര്‍ റഷീദ് ഉസ്താദ് ഹോട്ടല്‍ ചെയ്തപ്പോള്‍ ദുല്‍ഖര്‍ സൂപ്പര്‍ താരമല്ല. ആഷിഖ് അബു മയനാദി ചെയ്തപ്പോള്‍ ,ടോവിനോ മിനിമം ഗ്യാരണ്ടി ഉള്ള ആര്‍ട്ടിസ്റ്റുമല്ല.എന്തിനു വിനയന്‍ സത്യം ചെയ്യുമ്പോള്‍ പ്രിഥ്വിരാജിന്..മാര്‍ക്കറ്റുണ്ടോ..? ഇല്ല.
സിനിമയില്‍ വലിയ സിനിമ, ചെറിയ സിനിമ എന്നൊന്നില്ല .കലകളുടെ സംഗമമാണ് സിനിമ. അത് പുറത്തു വന്നു പൊതുജനം വിധി പറയുന്നത് വരെ ആര്‍ക്കും മുന്‍ വിധി പറയുവാനുള്ള അധികാരമില്ല. കാരണം ആരും ദൈവങ്ങളല്ല.  ഞങ്ങളുടെ സിനിമയായ 'കെങ്കേമം' രണ്ടുമണിക്കൂര്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കാതെ കാണാന്‍ കഴിയും എന്നൊരു ഉറപ്പും എനിക്കുണ്ട്.അതുകൊണ്ട് തന്നെ ഞാന്‍ വിശ്വസിക്കുന്നൂ പ്രേക്ഷകര്‍ എന്നോടൊപ്പം ഉണ്ടാകും എന്ന്.ഷാമോന്‍ ബി പറേലില്‍ പറഞ്ഞ് നിര്‍ത്തി. പി.ആര്‍.ഒ  അയ്മനം സാജന്‍
 

Latest News