ഹൈദരാബാദ്- യുവനടിയെ ആക്രമിച്ച അജ്ഞാതന്‍ ഫോണ്‍ തട്ടിയെടുത്തു. ബഞ്ചാര ഹില്‍സ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാസു ബ്രഹ്മാനന്ദ റെഡ്ഢി നാഷണല്‍ (കെ.ബി.ആര്‍) പാര്‍ക്കിലാണ് സംഭവം.
ഞായറാഴ്ച രാത്രി എട്ടരയോടെ പാര്‍ക്കിന് പുറത്ത് നടക്കുമ്പോഴാണ് നടി ശാലു ചൗരസ്യ ആക്രമിക്കപ്പെട്ടത്.
20-25 പ്രായമുള്ള യുവാവ് നടിയുടെ സമീപമെത്തി ഫോണ്‍ തട്ടപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി ചെറത്തതോടെ തള്ളിയിട്ട് ഫോണുമായി കടന്നുകളഞ്ഞു. നടിക്ക് നിസ്സാര പരിക്കേറ്റതായും പോലീസ് പറഞ്ഞു.
പാര്‍ക്കിനു ചുറ്റും ലഭ്യമായ ഏതാനും സി.സി.ടി.വികള്‍ പരിശോധിച്ചുവരികയാണ്. ഫോണിലെ ഐ.എം.ഇ.ഐ വഴി ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. കവര്‍ച്ചക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.