കൊച്ചി- പ്രശസ്ത ചലച്ചിത്ര താരം ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന 'ഒരു തെക്കന്‍ തല്ലു കേസ് 'കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു
ബിജു മോനോടൊപ്പം, രണ്ടുതവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത സി.വി.സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു.പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവര്‍ത്തകനുമായ ജി.ആര്‍.ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടന്‍ തിരക്കഥ സംഭാഷണമെഴുതുന്നു.
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്‌സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ 'ബ്രോ ഡാഡി 'യുടെ സഹ എഴുത്തുക്കാരന്‍ കൂടിയാണ് ശ്രീജിത്ത് എന്‍. സംഗീതംജസ്റ്റിന്‍ വര്‍ഗ്ഗീസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഷാഫി ചെമ്മാട്, കലദിലീപ് നാഥ്, മേക്കപ്പ്‌റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരംസമീറ സനീഷ്,സ്റ്റില്‍സ്അനീഷ് അലോഷ്യസ്,എഡിറ്റര്‍മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്പ്രണവ് മോഹന്‍,വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.