ലോസാഞ്ചലസ്- 2019ല്‍ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയെന്ന കുറ്റം സമ്മതിച്ച് ഇന്ത്യന്‍ വംശജനയാ ടെക്കിയെ യുഎസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശങ്കര്‍ നാഗപ്പ ഹംഗുദ് എന്ന 55കാരനാണ് പരോളില്ലാത്ത തടവിന് ശിക്ഷിക്കപ്പെട്ടത്. കാലിഫോര്‍ണിയയിലെ അപാര്ട്മെന്റില് വച്ചാണ് ഒരാഴ്ചയ്ക്കിടെ ശങ്കര്‍ നാലു കൂടുംബാംഗങ്ങളെ വധിച്ചത്. ഇവരെ പോറ്റാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന കാരണത്താലാണ് കൊന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം ശങ്കര്‍ തന്നെ പോലീസില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയുടേയും രണ്ട് പൊണ്മക്കളുടേയും മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും ലഭിച്ചു. മകന്റെ മൃതദേഹം കാറിനുള്ളില്‍ വച്ചാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
തന്റെ ഐടി ജോലി നഷ്ടമായ ശേഷം ശങ്കര്‍ കടുത്ത നിരാശയിലായിരുന്നുവെന്നും വിവാഹ ബന്ധത്തില്‍ അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.