ലഖ്‌നൗ- ഡോ. കഫീൽ ഖാനെ യു.പി സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു. 2017 മുതൽ കഫീൽ ഖാൻ സസ്‌പെൻഷനിലാണ്. ഗോരഖ്പുർ ബി.ആർ.ഡി ആശുപത്രിയിൽ കുട്ടികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചതിനെ തുടർന്ന് സ്വന്തം നിലക്ക് ഓക്‌സിജൻ സംഘടിപ്പിച്ച് ശ്രദ്ധേയനായ ഡോക്ടറായിരുന്നു കഫീൽ ഖാൻ. കുട്ടികൾ ഓക്‌സിജൻ കിട്ടാതെ ലഭിച്ചത് യു.പി സർക്കാറിന്റെ കഴിവുകേടായി വിലയിരുത്തപ്പെട്ടു. തുടർന്ന് മുഖം രക്ഷിക്കാനാണ് യു.പി സർക്കാർ കഫീൽ ഖാനെ സസ്‌പെന്റ് ചെയ്ത് ജയിലിൽ അടച്ചത്. എന്നാൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് കഫീൽ ഖാനെ ജയിലിൽനിന്ന് വിട്ടയച്ചു. ഇതിന് ശേഷമാണ് കഫീൽ ഖാനെ സർവീസിൽനിന്ന് പിരിച്ചുവിട്ട് യു.പി സർക്കാർ ഇന്ന് തീരുമാനം പ്രഖ്യാപിച്ചത്.