ആലപ്പുഴ- മഞ്ജു വാര്യര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന 'വെള്ളരിക്കാപട്ടണം' എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു പൂജ. മഞ്ജുവാര്യര്‍ ദീപം തെളിയിച്ചു. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. അഭിരാമി ഭാര്‍ഗവന്‍ ആദ്യ ക്ലാപ്പടിച്ചു.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകന്‍ മഹേഷ് വെട്ടിയാറും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.. സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
അലക്‌സ് ജെം പുളിക്കന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍കെ ആര്‍ മണി.
അപ്പു ഭട്ടതിരി, അര്‍ജുന്‍ ബെന്‍ എന്നിവര്‍ ചേര്‍ന്ന് എഡിറ്റിംങ് നിര്‍വഹിക്കുന്നു. മധു വാസുദേവന്‍,വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ ഡിസൈനര്‍ജ്യോതിഷ് ശങ്കര്‍,അസോസിയേറ്റ് ഡയറക്ടര്‍ശ്രീജിത് നായര്‍,കെ.ജി.രാജേഷ് കുമാര്‍, പി.ആര്‍.ഒഎ.എസ്.ദിനേശ്.