ഹൈദരാബാദ്- വിവാഹഭ്യാര്‍ത്ഥന നിരസിച്ച കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗ്രെയ്റ്റര്‍ ഹൈദരാബാദിലെ ഹസിനപുരത്ത് യുവതിയുടെ താമസസ്ഥലത്ത് ബുധനാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണ്. യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതാണ് പ്രതി ബസവരാജിനെ ചൊടിപ്പിച്ചത്. ഇയാളെ പോലീസ് പിടികൂടി. വികാറാബാദ് ജില്ലയിലെ ദൗലത്താബാദ് സ്വദേശികളായ ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു.