മുംബൈ- വിവാഹ ശേഷം താമസിക്കാനുള്ള വാടക വീട് കത്രീന കൈഫും വിക്കി കൗശലും കണ്ടെത്തി. മുംബൈയിലെ ജുഹൂവിലാണ് താരങ്ങള്‍ ആഢംബര ഫ്‌ളാറ്റ് കണ്ടെത്തിയിരിക്കുന്നതത്രെ. വാടക പ്രതിമാസം എട്ട് ലക്ഷം രൂപ മാത്രം.
അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയുമായിരിക്കും വിക്കിയുടേയും കത്രീനയുടേയും പുതിയ അയല്‍വാസികള്‍. ഇതേ കെട്ടിടത്തിലെ രണ്ട് ഫ്‌ളോറുകളാണ് അനുഷ്‌കയും വിരാട് കോഹ്ലിയും വാങ്ങിയിരിക്കുന്നത്. പക്ഷേ പുതിയ ഫ്‌ളാറ്റ് വിക്കിക്കും കത്രീനക്കും സ്വന്തമല്ല. വാടകക്കാണ് ഇരുവരും ഫ്‌ളാറ്റ് എടുത്തിരിക്കുന്നത്.
വിവാഹത്തെ കുറിച്ച് കത്രീന കൈഫോ വിക്കി കൗശലോ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും ബോളിവുഡില്‍ മുഴുവന്‍ പാട്ടാണ് ഇരുവരുടേയും വിവാഹ വാര്‍ത്ത. ഡിസംബറില്‍ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും താരങ്ങള്‍ വിവാഹിതരാകുന്ന തിയതി, സ്ഥലം, വേദി എന്നിവയെക്കുറിച്ചെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു.