Sorry, you need to enable JavaScript to visit this website.

സിനിമയിലെ അരങ്ങേറ്റത്തിന് 52 വയസ്;  സന്തോഷം പങ്കുവെച്ച് ബിഗ് ബി

മുംബൈ-രാജ്യത്തെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. തന്റെ അഭിനയ ജീവിതത്തിന് 52 വര്‍ഷം തികയുന്ന സന്തോഷമാണിപ്പോള്‍ താരം പങ്കുവെയ്ക്കുന്നത്. ട്വിറ്ററിലൂടെയാണ് ബച്ചന്‍ ഇക്കാര്യം അറിയിച്ചത്. '1969 ഫെബ്രുവരി 15ന് താന്‍ തന്റെ ആദ്യ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയില്‍ ഒപ്പിട്ടെന്നും അതേ വര്‍ഷം നവംബര്‍ ഏഴിന് ചിത്രം റിലീസായെന്നും ് 52 വര്‍ഷം തികയുകയാണെന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. സാത്ത് ഹിന്ദുസ്ഥാനിയിലെ ഫോട്ടോകളും താരം ട്വിറ്ററില്‍ പുങ്കുവെച്ചിരുന്നു. ഖ്വാജ അഹമദ് അബ്ബാസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സാത്ത് ഹിന്ദുസ്ഥാനിയിലൂടെ മികച്ച നവാഗതനടനുള്ള ദേശീയ അവാര്‍ഡും ബച്ചന്‍ സ്വന്തമാക്കി.
ഖ്വാജ അഹമ്മദ് അബ്ബാസും മന്‍മോഹന്‍ സാബിറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിന്റെ മധു, ഷെഹനാസ്, ഉത്പാല്‍ ദുത്ത്, ജലാല്‍ അഘ, അന്‍വര്‍ അലി തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. അന്‍വര്‍ അലി എന്ന കഥാപാത്രമായിട്ടാണ് അമിതാഭ് ബച്ചന്‍ സാത്ത് ഹിന്ദുസ്ഥാനിയില്‍ അഭിനയിച്ചത്. ചെഹരെ എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ റിലീസായത്. റൂമി ജാഫ്രിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ മേയ് ഡേയില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നുണ്ട്.
 

Latest News