Sorry, you need to enable JavaScript to visit this website.

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി, ലിജോ ജോസ് സംവിധായകന്‍

കൊച്ചി- മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 'നന്‍പകല്‍ നേരത്ത് മയക്കം' എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ  കഥയും സംവിധായകന്‍ ലിജോയുടേതാണ്.

മമ്മൂട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. എസ്. ഹരീഷാണ് തിരക്കഥ. മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

വേളാങ്കണ്ണിയിലാണ് ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചത്. തമിഴ്‌നാട് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ  പ്രധാന ലൊക്കേഷന്‍ പഴനിയാണ്.

പേരന്‍പ്, പുഴു, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ തേനി ഈശ്വറാണ് ക്യാമറ. നടന്‍ അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

 

Latest News