സിംഗപ്പൂര്‍- മയക്കുമരുന്ന് കടത്തിന് വധശിക്ഷക്കു വിധിക്കപ്പെട്ട ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരന്‍ നിരപരാധിയല്ലെന്ന് ആവര്‍ത്തിച്ച് സിംഗപ്പൂര്‍.
33 കാരനായ നേഗന്ദ്രന്‍ കെ.ധര്‍മിലംഗത്തിന് ഈ മാസം പത്തിന് വധശിക്ഷ നടപ്പാക്കാനിരിക്കെ അന്താരാഷ്ട്ര തലത്തില്‍ മുറവിളി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സിംഗപ്പൂര്‍ അധികൃതരുടെ വിശദീകരണം.
2009 ല്‍ രാജ്യത്തെക്ക് ഹെറോയിന്‍ കടത്തിയത് അറിഞ്ഞു കൊണ്ടു തന്നെയാണെന്നും നിരപരാധിയല്ലെന്നും അധികൃതര്‍ വിശദീകരിച്ചു. 21 ാം വയസ്സിലാണ് ധര്‍മലിംഗം അറസ്റ്റിലായത്. 42.72 ഗ്രാം ഹെറോയിന്‍ കടത്തിയതിനാണ് വിചാരണക്ക് ശേഷം കോടതി വധശിക്ഷക്ക് വിധിച്ചത്.