Sorry, you need to enable JavaScript to visit this website.

പെട്രോളിന് പത്തു രൂപ കുറച്ച് പഞ്ചാബ് സർക്കാർ

ചണ്ഡീഗഡ്- പെട്രോളിന് ഒരു ലിറ്ററിന് പത്തു രൂപ കുറച്ച് പഞ്ചാബ് സർക്കാർ ഉത്തരവിട്ടു. പെട്രോളിന് പത്തും ഡീസലിന് അഞ്ചും രൂപയാണ് പഞ്ചാബ് കുറച്ചത്. പഞ്ചാബിന്റെ എഴുപത് കൊല്ലത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വ്യക്തമാക്കി. ഈ മേഖലയിൽ പെട്രോളിന് ഇത്രയും കുറവ് വില പഞ്ചാബിൽ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുക്കിയ വില അനുസരിച്ച് പെട്രോളിന് 96.16 രൂപയും ഡീസലിന് 84.80 രൂപയുമായിരിക്കും പഞ്ചാബിലെ വില.
 

Latest News