ചെന്നൈ- മദ്യപിച്ച് മദോന്‍മത്തനായി നഗ്‌നനായി അണ്ണാ ഡി.എം.കെ മുന്‍ എം.പി ചെന്ന് കയറിയത് അയല്‍വീട്ടില്‍. നീലഗിരി ജില്ലയിലെ അണ്ണാ ഡി.എം.കെ മുന്‍ എം.പി ആര്‍. ഗോപാലകൃഷ്ണനാണ് മദ്യപിച്ച് അയല്‍വീട്ടില്‍ കയറിയത്. മുതലമ്മന്‍പേട്ട് പ്രദേശത്താണ് സംഭവം. മുന്‍ എം.പിയുടെ അതിരുവിട്ട ദീപാവലി ആഘോഷമാണ് അയല്‍വീടു വരെയെത്തിയത് .
വീട്ടിലേക്ക് കയറിയ നേതാവിനെ വെറുതെ വിടാന്‍ വീട്ടുകാര്‍ തയാറായില്ല. നന്നായി കൈകാര്യം ചെയ്ത ശേഷം സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കൂനൂര്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ മുന്‍ എം.പിക്കെതിരെ പരാതിയും നല്‍കി.
മര്‍ദ്ദനമേറ്റ ഗോപാലകൃഷ്ണന്‍ ചികിത്സയിലാണ്. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയതിന് പോലീസ് കേസെടുത്തിട്ടുണ്ട്.