വന്‍ ഹിറ്റായി മാറിയ 'ദര്‍ശന..' ഗാനത്തിന് ശേഷം സ്വന്തം ഉമ്മയുടെ വരികള്‍ക്ക് സംഗീതവുമായി ഹിഷാം അബ്ദുല്‍ വഹാബ് വീണ്ടും. റിയാദിലെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷക്കീല അബ്ദുല്‍ വഹാബിന്റെ വരികള്‍ക്കാണ് ഹിഷാമിന്റെ സംഗീതം.
ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി.എസ് എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ നിഖില്‍ പ്രേംരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആന്റണി വര്‍ഗീസ് നായകനായ ആനപറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് ടോവിനൊയും ആസിഫ് അലിയും നിമിഷ സഞ്ജയനും ചേര്‍ന്നാണ് പുറത്തിറക്കിയത്. ഹൃദയത്തിലെ 'ദര്‍ശന'ക്ക് ശേഷം ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിലെ സൂഫി സോംഗ് സംവിധാനം ചെയ്തിരിക്കുന്നത്. ഫാന്റസി സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ചിത്രത്തില്‍ ആന്റണി വര്‍ഗീസിനൊപ്പം ബാലു വര്‍ഗീസ്, ടി.ജി രവി, ലുക്മാന്‍, ഐ.എം വിജയന്‍, അര്‍ച്ചന വാസുദേവ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. അച്ചപ്പു മൂവി മാജിക്കിന്റെയും മാസ്സ് മീഡിയ പ്രൊഡക്ഷന്‍നും ചേര്‍ന്ന് നിര്‍മിക്കുന്ന ചത്രത്തിന്റെ ഛായാഗ്രഹണം
ഫായിസ് സിദ്ദിഖ് നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും ജിത്ത് ജോഷി നിര്‍വഹിക്കുന്നു.
ജേക്സ് ബിജോയ് ആണ് മറ്റു പാട്ടുകളും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്.
ആകെ ആറ് പാട്ടുകളുണ്ട്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും. പ്രൊജക്ട് ഡിസൈന്‍ അനൂട്ടന്‍ വര്‍ഗീസുമാണ്.
ഒമ്പത് വയസ്സുകാരന്റെ സാങ്കല്പിക ചിന്തകളിലൂടെ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഡിസംബറില്‍ തിയറ്ററുകളില്‍ എത്തും.