ഹിസാര്‍- പണിയില്ലാത്ത മദ്യപരെന്ന് പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരെ അധിക്ഷേപിച്ച ബി.ജെ.പി എം.പിയുടെ കാര്‍ തകര്‍ത്തു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റു.
ബി.ജെ.പി എം.പി രാം ചന്ദര്‍ ജംഗ്രയുടെ കാറാണ് തകര്‍ക്കപ്പെട്ടത്. രണ്ട് കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊതുചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്നും കര്‍ഷകര്‍ പൊതുചടങ്ങുകള്‍ക്കും എതിരാണോ എന്ന് സംഘര്‍ഷത്തിനു ശേഷം എം.പി ചോദിച്ചു.
കര്‍ഷക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ സമൂഹത്തിലെ ക്ഷുദ്ര ജീവികളാണെന്നും രാം ചന്ദര്‍ ജംഗ്ര ആക്ഷേപിച്ചിരുന്നു.