ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ മനസ്സറിഞ്ഞല്ല പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതെന്നും ഭയമാണ് കാരണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു.
പെട്രോളിനും ഡീസലിനും യഥാക്രമം അഞ്ച് രൂപയും 10 രൂപയും കുറച്ചതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശം. പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൃദയത്തില്‍ നിന്നല്ല.
ഇത് ഭയം മൂലമുള്ള തീരുമാനമാണ്, ഹൃദയത്തില്‍ നിന്നല്ല. വരുന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ കൊള്ളക്ക് മറുപടി നല്‍കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.
സംസ്ഥാനങ്ങളും നികുതി കുറക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം കണക്കിലെടുത്തി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അസം, ത്രിപുര, കര്‍ണാടക, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഏഴു രൂപയും ഉത്തരാഖണ്ഡില്‍ വാറ്റ് രണ്ട് രൂപയും കുറച്ചിട്ടുണ്ട്.
കേന്ദ്രവും സംസ്ഥാനവും നികുതി, തീരുവ കുറച്ചതിനാല്‍ ഡീസലിനും പെട്രോളിനും ലിറ്ററിന് 12 രൂപ കുറയുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.