Sorry, you need to enable JavaScript to visit this website.

അയാളുടെ കണ്ണുകള്‍ ചുവന്നത് മദ്യപിച്ചതുകൊണ്ടല്ല, ജോജുവിന് പിന്തുണയുമായി നടി ലക്ഷ്മിപ്രിയ

കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടി രംഗത്തെത്തിയത്. ജോജു പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവനാണെന്നും, അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും ലക്ഷ്മി പ്രിയ പ്രതികരിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ മനുഷ്യന്റെ കണ്ണുകളില്‍ നിങ്ങള്‍ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല! അദ്ദേഹം കടന്നുവന്ന വഴികളിലെ നൂറുകണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും, പുച്ഛത്തിന്റെയും മാറ്റിനിര്‍ത്തപ്പെടലുകളുടെയും മുറിപ്പാടുകളില്‍നിന്നും ആര്‍ജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്! നിരാസങ്ങളുടെ ഇടയില്‍ നിന്നും സ്വന്തമായി വഴി വെട്ടി മുന്നേറിയവന്റെ നിശ്ചയ ദാര്‍ഢ്യം! ദന്ത ഗോപുരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നവരില്‍ നിന്നും ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്ന പിന്‍ബലം അനുഭവങ്ങളുടെ മൂശയില്‍ ഉരുകി ഉറച്ച മനക്കരുത്താണ്....ഒരാള്‍ക്കും ഊഹിക്കാന്‍ പോലും കഴിയാത്തത്ര ബലം അതിനുണ്ട്!

അതുകൊണ്ട് തന്നെ അയാള്‍ കരയുമ്പോള്‍ അത് സാധാരണക്കാരന്റെ കരച്ചില്‍ ആവുന്നു... അയാളുടെ ചിരി സാധാരണക്കാരന്റെ സന്തോഷമാവുന്നു... അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയര്‍ന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്., അയാളുടെ വാക്കുകള്‍ നമ്മുടെ വാക്കുകളാണ് ! അതേ അയാള്‍ നമ്മുടെ പ്രതിനിധിയാണ്... പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്‍. അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല.അയാള്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കും... കൂടുതല്‍ കൂടുതല്‍ കരുതത്തോടെ..... സപ്പോര്‍ട്ട് ജോജു ജോര്‍ജ്.

നിങ്ങള്‍ക്ക് തല്ലിത്തകര്‍ക്കാന്‍ നോക്കാം, എന്നാല്‍ തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല.....

 

 

Latest News