സൂര്യ നായകനായ ബഹുഭാഷാ ചിത്രം ജെയ് ഭീം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്തത്.
തമിഴ്‌നാട്ടിൽ 1990 കളിൽ നടന്ന യഥാർഥ സംഭവമാണ് ജെയ് ഭീമിന്റെ കഥയ്ക്ക് ആദാരം. ജനകീയനായ അഭിഭാഷകനും ന്യായാധിപനുമായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ കഥയാണിത്. നീതി ഉറപ്പാക്കാനായി തന്റെ ഔദ്യോഗിക കർത്തവ്യത്തിനും അപ്പുറം കടന്നു ചെയ്യുന്ന നിയമജ്ഞനായാണ് സൂര്യ ഇതിൽ വേഷമിടുന്നത്. മലയാളി താരം രജിഷ വിജയനാണ് നായിക.
ജ്ഞാനവേൽ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സൂര്യയെ കൂടാതെ പ്രകാശ് രാജ്, റാവു രമേശ്, മണികണ്ഠൻ, ലിജോ മോൾ ജോസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീത സംവിധാനം സീൻ റോൾഡൻ. ഛായാഗ്രഹണം എസ്.ആർ. കതിർ, ചിത്രസംയോജനം ഫിലോമിൻരാജ്.