Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്ലിം വിരുദ്ധ കലാപം, ത്രിപുര സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവണിച്ചു, മുറിവുണക്കാന്‍ നടപടികളുമില്ല

ന്യൂദല്‍ഹി- ത്രിപുരയില്‍ ബി.ജെ.പി മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മുസ്്‌ലിംകളുടെ നിരവധി കടകളും പള്ളികളും ആക്രമിക്കപ്പെട്ടതായി വസ്തുതാന്വേഷണം നടത്തിയ ഒരു സംഘം അഭിഭാഷകര്‍ വ്യക്തമാക്കി. ഭരണകൂടത്തിന്റെയും തീവ്രവാദ സംഘടനകളുടെയും തികഞ്ഞ നിരുത്തരവാദിത്തത്തിന്റെ ഫലമാണിതെന്ന് അഭിഭാഷകര്‍ പറഞ്ഞു.
രാജ്യത്ത് മതപരമായ വിഭാഗീയത സൃഷ്ടിക്കാന്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ തുടര്‍ച്ചയാണ് സംഘര്‍ഷം.   തൊഴിലും വികസനവും വിദ്യാഭ്യാസവും ആവശ്യപ്പെടുന്നതിനു പകരം ആളുകള്‍  ഹിന്ദു-മുസ്ലിം പോരാട്ടങ്ങളില്‍ കുരുങ്ങുകയാണെന്്  റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്ന  ആക്രമണങ്ങള്‍ക്കെതിരെ ഒക്ടോബര്‍ 26 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രതിഷേധ റാലിയെ തുടര്‍ന്നാണ് ത്രിപുരയില്‍ മുസ്ലിംകള്‍ക്ക് നേരെ ആക്രമണമുണ്ടായതെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ഇഹ്്തിഷാം ഹാഷ്മിയും ലോയേഴ്‌സ് ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവും പറഞ്ഞു.

പോലീസും ഭരണകൂടവും സ്ഥിതിഗതികള്‍ കര്‍ശനമായി കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ തടയാമായിരുന്നുവെന്ന് വസ്തുതാന്വേഷണ സംഘം വിലയിരുത്തി. സംഭവത്തിന് നാല് ദിവസം മുമ്പ് മുസ്ലീം സംഘടനയായ ജംയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാക്കള്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിനെ കണ്ട് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്നും ഹിന്ദുക്കളും മുസ്്‌ലിംകള്‍ തമ്മിലുള്ള സമാധാനം തകരുമെന്നും  മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്രമം അമര്‍ച്ച ചെയ്യുന്നതിന്  സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്രമത്തില്‍ സാമ്പത്തിക നഷ്ടം സംഭവിച്ച എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന്  റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. നിരപരാധികള്‍ക്ക് അവരുടെ ജീവിതം തിരിച്ചുപിടിക്കാനും അവരുടെ ബിസിനസുകളും ജോലികളും സുഗമമായി പുനരാരംഭിക്കാനും ഇതിലൂടെ മാത്രമേ കഴിയൂഎന്ന്  റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സംഭവങ്ങള്‍ അന്വേഷിക്കാനും ഇരകളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
അക്രമത്തിന് സാധ്യതയുണ്ടായിരുന്നിട്ടും നടപടിയെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികള്‍ വേണം.  ബംഗ്ലാദേശില്‍ അക്രമത്തിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഹിന്ദു സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും നിരവധി അക്രമികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മന്ത്രിമാര്‍ ഹിന്ദു സമൂഹത്തില്‍ അക്രമത്തിനിരയായവരുമായി  കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ ഇത്തരം നടപടികളൊന്നും സ്വീകരിച്ചില്ലെന്നും വസ്തതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News