കോപന്‍ഹേഗന്‍-തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട മമ്മൂട്ടി ഹംഗറിയിലാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നിര്‍മ്മാതാവുമായ ആന്റോ ജോസഫും നടന്റെ ഒപ്പമുണ്ട്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഏജന്റ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.നടന്റെ ഇന്‍ട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയില്‍ ആണെന്നാണ് വിവരം. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സുരേന്ദര്‍ റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തില്‍ മമ്മൂട്ടി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമ കൂടിയാണിത്.