തൃശൂര്‍-സിനിമാ സംവിധായകന്‍ ശ്രീജിത്ത് വിജയനും സീരിയല്‍ താരം റെബേക്ക സന്തോഷും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. 5 വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തൃശൂര്‍ സ്വദേശിനിയായ റെബേക്ക മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിന്‍ ജോര്‍ജിനെ നായകനാക്കി മാര്‍ഗംകളി എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.