ബംഗളൂരു- കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. ജയിലിലായി നാളെ ഒരു വർഷം തികയാനിരിക്കെയാണ് ജാമ്യം. കേസിൽ എട്ടുമാസമായി വാദം നടക്കുകയായിരുന്നു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കർണാടക കോടതിയാണ് ജാമ്യം നൽകിയത്. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനീഷ് കോടിയേരി.