Sorry, you need to enable JavaScript to visit this website.

ഇലോണ്‍ മസ്‌കിന്റെ സ്വപ്നം പരിധി വിട്ടു; ബഹിരാകാശത്തേക്കയച്ച കാറിനു വഴിതെറ്റി(video)

ഫ്ളോറിഡ- വൈദ്യുത കാര്‍ നിര്‍മാണ രംഗത്തെ കുലപതിയായ ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ചൊവ്വയുടെ ഭ്രമണ പഥം ലക്ഷ്യമിട്ട് വിക്ഷേപിച്ച ബഹിരാകാശത്തെ ആദ്യ കാര്‍ ദിശതെറ്റി. വിജയകരമായി വിക്ഷേപിച്ച ലോകത്തെ ഏറ്റവും വലിയ റോക്കറ്റായ ഫാല്‍ക്കന്‍ ഹെവിയാണ് ടെസ്ലയുടെ റോഡ്സ്റ്റര്‍ കാര്‍ ബഹിരാകാശത്ത് എത്തിച്ചത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനത്തിനായുള്ള ജ്വലനത്തിന്റെ ശക്തിയിലാണ് കാറിന് വഴിതെറ്റിയത്. യാത്രാപഥം തെറ്റിയതോടെ ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിലുള്ള മേഖലയിലാണിപ്പോള്‍ കാര്‍ ചുറ്റിയടിച്ചു കൊണ്ടിരിക്കുന്നത്.
ഭൂമിയോടൊപ്പമുള്ള ഒരു സെല്‍ഫിയാണ് റോഡ്റ്റര്‍ അവസാനമായി അയച്ച ചിത്രം. ഈ ചിത്രം കഴിഞ്ഞ ദിവസം മസ്‌ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരം കൊണ്ടാണിത് വൈറലായത്. റോഡ്സ്റ്ററിന്റെ ഡ്രൈവര്‍ സീറ്റിലിരിക്കുന്ന സ്റ്റാര്‍മാന്‍ എന്നു പേരിട്ടിരിക്കുന്ന പാവ ഡ്രൈവറും സെല്‍ഫിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലക്ഷ്യം തെറ്റിപ്പോയെങ്കിലും കാര്‍ ബഹിരകാശത്ത് ഒന്നോ രണ്ടോ വര്‍ഷം ചുറ്റിക്കറങ്ങുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശക്തിയോടെ തെറിക്കുന്ന പാറക്കഷ്ണങ്ങളും ശക്തമായ വികിരണങ്ങളുമാണ് റോഡ്സ്റ്ററിനും സ്റ്റാര്‍മാനും ഭീഷണിയാകുക.

ബഹിരാകാശത്തേക്ക് അയച്ച കാര്‍ ലോകത്തിനു വലിയ കൗതുകമായിരുന്നു. സാധാരണ റോക്കറ്റുകളുടെ പരീക്ഷണ വിക്ഷേപണങ്ങള്‍ക്കൊപ്പം ഉരുക്ക് അല്ലെങ്കില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകളാണ് വഹിക്കാറുള്ളത്. ഈ രീതി ഒന്നു മാറ്റിപ്പിടിച്ചാണ് കോടിയിലേറെ വില വരുന്ന ആഢംബര കാര്‍ ഇലോണ്‍ മസ്‌ക് ബഹിരാകാശത്തേക്ക് വിട്ടത്. ശരിയായ ദിശയില്‍ സഞ്ചരിച്ചാല്‍ നൂറു കോടി വര്‍ഷം സൗര ഭ്രമണപഥത്തില്‍ കറങ്ങുമെന്നായിരുന്നു പ്രതീക്ഷ. ബുധനാഴ്ചയാണ് റോഡ്സ്റ്റര്‍ എന്ന സ്‌റ്റൈലന്‍ സ്പോര്‍ട്സ് കാറിനേയും വഹിച്ചുള്ള ഫാല്‍ക്കണ്‍ ഹെവി ഇലാണ്‍ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചത്.
 

Latest News