Sorry, you need to enable JavaScript to visit this website.

രണ്‍ബീര്‍-ആലിയ വിവാഹം ഡിസംബറിലെന്ന് സൂചന

മുംബൈ- ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം വരുന്ന ഡിസംബറില്‍ നടന്നേക്കുമെന്ന് സൂചനകള്‍. ഇരുവരും നിലവില്‍ ചെയ്യുന്ന പ്രൊജക്ടുകള്‍ ഡിസംബറോടു കൂടി തീരുന്ന രീതിയില്‍ ക്രമീകരിക്കുന്നതും മറ്റ് പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാത്തതുമാണ് പ്രണയജോഡികള്‍ ഡിസംബറില്‍ വിവാഹിതരായേക്കുമെന്ന സംശയം ബലപ്പെടുത്തുന്നത്. ഇതിനു മുമ്പ് വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ വിവാഹത്തിനു മുമ്പും ശേഷവുമുള്ള ദിവസങ്ങള്‍ സമാന രീതിയില്‍ ക്രമീകരിച്ചിരുന്നു. രണ്‍ബീറും ആലിയയും അതേവഴി തന്നെ തെരഞ്ഞെടുക്കുന്നോ എന്നാണ് ആരാധകരുടെ സംശയം.

പുറമേ രണ്‍ബീര്‍ തന്റെ പുതിയ ചിത്രമായ അനിമലിന്റെ ചിത്രീകരണം ജനുവരിയിലേക്ക് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളുമുണ്ട്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന അനിമല്‍ ഡിസംബറില്‍ ഷൂട്ട് ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ആലിയ തന്റെ എല്ലാ സിനിമകളുടേയും ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് അതാത് സംവിധായകരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Latest News