മോസ്കോ- സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്. സാമൂഹിക മാധ്യമങ്ങളില്‍ വലിയ താല്പര്യമില്ലെന്ന് മുമ്പ് വ്യക്തമാക്കിയ പുടിന് കഴിഞ്ഞ ദിവസം ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ സമ്മേളനത്തിനിടെയാണ് തനിക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണില്ലെന്ന സത്യം കൂടി വെളിപ്പെടുത്തിയത്.
യോഗത്തില്‍ സംസാരിച്ച കുര്ചതോവ് ന്യൂക്ലിയര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി മിഖായില്‍ കൊവല്ചക്, ഇക്കാലത്ത് എല്ലാവരുടെ പോക്കററ്റിലും സ്മാര്‍ട്ഫോണ്‍ ഉണ്ടാകുമെന്ന പരാമര്‍ശനം നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് പുടിന് താന്‍ സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് വെളിപ്പെടുത്തിയത്. ഇത് സദസ്സിലുള്ളവരെ അമ്പരിപ്പിച്ചു.
സാങ്കേതിക വിദ്യയില്‍ വലിയ പിടിപാടില്ലെന്നു പറഞ്ഞ പുടിന് 2005-ല്‍ താനിക്ക് മൊബൈല്‍ ഫോണില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്കൂള്‍ കുട്ടികളുമായുള്ള ഒരു സംവാദത്തിനിടെ താന്‍ ഇന്റര്‍നെറ്റ് വളരെ അപൂര്‍വമായെ ഉപയോഗിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
65-കാരനായ റഷ്യന്‍ പ്രസിഡന്റിന് സ്മാര്‍ട്ഫോണിലും സോഷ്യല്‍മീഡിയയിലും ഇന്റര്‍നെറ്റിലും വലിയ താല്പര്യങ്ങളൊന്നുമില്ലെങ്കിലും 52 കാരനായ പ്രധാനമന്ത്രി ദ്മിത്രി മെദ്വദെവിനെ കൈയില്‍ ഐ ഫോണുമായി പലപ്പോഴും കാണാം. പല ഗാഡ്ജെറ്റുകളും ഉപയോഗിക്കുന്ന മെദ്വദെവ് സ്വന്തം ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്.