Sorry, you need to enable JavaScript to visit this website.

അഞ്ചു ഭാഷകളില്‍ ഒരുക്കുന്ന 'ബനാറസി'ലെ ഗാനങ്ങള്‍ ലഹരി മ്യൂസിക്കിന്

കൊച്ചി- നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'ബനാറസ്' മലയാളം ഉള്‍പ്പടെ ഇന്ത്യയില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നു. പ്രശസ്ത സംവിധായകന്‍ ജയതീര്‍ത്ഥയാണ് ' 'ബനാറസ് ' സംവിധാനം ചെയ്യുന്നത്. എല്ലാ ഭാഷകളിലുമുള്ള 'ബനാറസ്' എന്ന ഓഡിയോ വീഡിയോ ഗാനങ്ങളുടെ അവകാശം ലഹരി മ്യൂസിക്ക് സ്വന്തമാക്കി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നവാഗത നായകരുള്ള ഒരു ചിത്രത്തിലെ ഗാനങ്ങള്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കുന്നത്.  'അഞ്ചു ഭാഷകളില്‍ ഒരുക്കുന്ന പുതുമുഖങ്ങളുടെ ചിത്രമായ ബനാറസിലെ ഗാനങ്ങള്‍ പേരും കേട്ട ലഹരി മ്യൂസിക്ക് എടുത്തതില്‍ ആവേശം പകരുന്നു, ഒപ്പം സന്തോഷവും ' സംവിധായകന്‍ ജയതീര്‍ത്ഥ പറഞ്ഞു. ബി ഇസ്ഡ് സമീര്‍ അഹമ്മദ് ഖാന്‍ എം എല്‍ എ യുടെ മകന്‍ സായിദ് ഖാന്‍, 'ബനാറസ് ' എന്ന ചിത്രത്തില്‍  നായക നടനായി, സോണാല്‍ മൊണ്ടേരിയോയ്‌ക്കൊപ്പം  അരങ്ങേറ്റം കുറിക്കുന്നു. പ്രശസ്ത സംഗീതസംവിധായകന്‍ അജനീഷ് ലോകനാഥാണ് സംഗീതം നല്‍കിയിരിക്കുന്നത്.ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം മികച്ച ഗാനങ്ങളാണ്  ഒരുക്കിയിട്ടുണ്ട്. നിര്‍മ്മാണം  തങ്കരാജ് ബല്ലാല്‍, ഛായാഗ്രഹണം അദ്വൈത ഗുരുമൂര്‍ത്തി, എഡിറ്റിങ്ങ് കെ എം പ്രകാശ്, കൊറിയോഗ്രാഫി എ ഹര്‍ഷ.  'ബനാറസ്' എന്ന സിനിമ പേര് സൂചിപ്പിക്കുന്നത് പോലെ ബനാറസിലെ മാന്ത്രിക നഗരത്തിലാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ, ബനാറസിലെ പാട്ടുകള്‍  ഹൃദയ സ്പര്‍ശിയായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്.വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്,ശബരി.
 

Latest News