ബിജെപിക്കെതിരെ 'പട്ടി ഷോ'യുമായി മുന്‍ ഗവര്‍ണര്‍ തഥാഗത് റായ്; വിവാദം

കൊല്‍ക്കത്ത- ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ത്രിപുര, മേഘാലയ ഗവര്‍ണറുമായ തഥാഗത് റായ് ബിജെപി നോതാവിനെതിരെ പട്ടിയുടെ ചിത്രം സഹിതം ട്വീറ്റ് ചെയ്തത് വിവാദമായി. വോഡഫോണ്‍ പശ്ചിമ ബംഗാളില്‍ വീണ്ടും എന്ന അടിക്കുറിപ്പോടെ ബിജെപി ബംഗാള്‍ ചുമതലയുള്ള കൈലാഷ് വിജയവര്‍ഗീയയുടെ ചിത്രമാണ് പ്രശസ്തമായ വോഡഫോണ്‍ പരസ്യത്തിലെ കുള്ളന്‍ പട്ടിയുടെ ചിത്ര സഹിതം റായ് ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടിട്ടും കൈലാഷ് വിജയവര്‍ഗീയ ബിജെപിയുടെ ബംഗാള്‍ ചുമതലയില്‍ തന്നെ തുടരുന്നു എന്ന ഒരു ട്വീറ്റിനോട് പ്രതികരിച്ചാണ് തഥാഗത് റായ് പട്ടിയുടെ ചിത്രം പങ്കുവച്ചത്.
 

Latest News