സൂറിക്- ജര്‍മനിയില്‍ സോഷ്യല്‍ ഡെമോക്രാറ്റ്, ഫ്രീ ഡെമോക്രാറ്റിക്, ഗ്രീന്‍പാര്‍ട്ടി എന്നീ മൂന്നു പാര്‍ട്ടികള്‍ ചേര്‍ന്ന് ഭരണം നടത്തും.
പൊതു തെരഞ്ഞെടുപ്പില്‍ 25.7 ശതമാനം വോട്ട് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായ എസ്.പി.ഡിയുടെ നേതാവ് ഒലാഫ് ഷോള്‍സായിരിക്കും ജര്‍മന്‍ ചാന്‍സലറാവുക. നിലവിലെ കൂട്ടുകക്ഷി ഭരണത്തില്‍ ഉപചാന്‍സലര്‍ എന്ന ആലങ്കാരിക പദവിയും മന്ത്രിസഭയിലെ രണ്ടാമനെന്ന സ്ഥാനവും ഒലാഫ് ഷോള്‍സിനാണ്. തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായിരുന്ന അന്നാലെന ബയര്‍ബോകായിരിക്കും ഉപചാന്‍സലറാവുക. ജര്‍മനിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപചാന്‍സലര്‍ എന്ന പദവിയാണ് ബയര്‍ബോകിനെ കാത്തിരിക്കുന്നത്. രാഷ്രീയം വിടുന്ന അംഗല മെര്‍ക്കലിന്റെ പ്രഭാവം ജര്‍മന്‍ ജനതക്ക് നഷ്ടമായെന്ന തോന്നലുണ്ടാക്കാതെ നോക്കേണ്ട ബാധ്യതയും ഇനി ബയര്‍ബോകിനാവും.