ന്യൂദൽഹി- രാജ്യത്തെ പരമോന്നത ഫിലിം അവാർഡായ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം തന്റെ കൂട്ടുകാരനായ ബസ് ഡ്രൈവർക്ക് സമർപ്പിച്ച് സൂപ്പർ താരം രജനികാന്ത്. ഈ വർഷത്തെ ദാദാസാഹെബ് പുരസ്‌കാരം രജനികാന്തിനായിരുന്നു. ഇന്ന് ദൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം സമ്മാനിച്ചത്. സിനിമയിലേക്ക് എത്തുന്നതിന് ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രജനികാന്ത് തന്നെ സിനിമയിലേക്ക് പറഞ്ഞയച്ച ബസ് ഡ്രൈവർ കൂടിയായ സുഹൃത്തിനാണ് പുരസ്‌കാരം സമർപ്പിച്ചത്. അതിന് പുറമെ തന്റെ ആദ്യ സിനിമയുടെ സംവിധായകൻ കെ ബാലചന്ദ്രനും പുരസ്‌കാരം സമർപ്പിച്ചു. രജനിയുടെ ആദ്യസിനിമയായ അപൂർവ്വരാഗങ്ങളുടെ സംവിധായകനാണ് ബാലചന്ദ്രൻ. ഭാര്യ ലത, മകൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവർക്കൊപ്പമായിരുന്നു രജനി കാന്ത് അവാർഡ് സ്വീകരിക്കാൻ എത്തിയത്.
Legendary actor , Super star Rajinikanth honoured with 51st Dadasaheb Phalke Award@rajinikanth pic.twitter.com/734uxqKNrq
— All India Radio News (@airnewsalerts) October 25, 2021