Sorry, you need to enable JavaScript to visit this website.

VDEO - കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യുന്ന  '99 ക്രൈം ഡയറി'യുടെ   ട്രെയിലര്‍  റിലീസായി 

ആലുവ-ജിബു ജേക്കബ് എന്റര്‍ടൈന്‍മെന്റ് ന്റെ ബാനറില്‍ സിന്റോ സണ്ണി കഥയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '99 ക്രൈം ഡയറി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ സൈന മൂവീസ് യൂട്യൂബ് ചാനലില്‍ റിലീസായി. 
ശ്രീജിത്ത് രവി,വിയാന്‍ മംഗലശ്ശേരി,ഗായത്രി സുരേഷ്,പയസ്, ഫര്‍സാന,പ്രമോദ് പടിയത്ത്,ധ്രുവ് നാരായണന്‍,സുമ ദേവി, ഷിബു ലാസര്‍  തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കോവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തീകരിച്ച '99' ഒരു ക്രൈം  ത്രില്ലെര്‍ ആണ്.1999ലെ  ആദിവാസി വനമേഖലയിലെ ഭൂസമരവുമായ് ബന്ധപ്പെട്ട   കഥപറയുന്ന ചിത്രം  തുടര്‍ച്ചയായ  കൊലപാതകങ്ങളുടെ വര്‍ത്തമാനകാലം ചര്‍ച്ച ചെയ്യുന്നു.  നക്‌സല്‍ ലൂയി എന്ന ശക്തമായ കഥാപാത്രത്തെയാണ് ശ്രീജിത്ത് രവി അവതരിപ്പിക്കുന്നത്.. കാലം മായ്ക്കാത്ത മുറിവുകളുടെ എണ്ണിയാലൊടുങ്ങാത്ത പകപോക്കലുകളുമാണ് ചിത്രത്തിലെ പ്രമേയം.സംവിധായകനും, നിര്‍മ്മാതാവുമായ ജിബു ജേക്കബ്‌ന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചുവരുന്ന സിന്റോ സണ്ണി  2015ല്‍ പുറത്തിറക്കിയ  'നൂല്‍പ്പാലം 'എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് കൂടാതെ 'ഗുരുവിന്റെ നിര്‍മ്മാണത്തില്‍ ശിഷ്യന്റെ സിനിമ' എന്നൊരു പ്രേത്യേകത കൂടിയുണ്ട് '99' ക്രൈം  ഡയറിക്ക്.   ഛായാഗ്രഹണം മുജീബ് ജുജൂസ് നിര്‍വ്വഹിക്കുന്നു. 
സംഗീതംഅരുണ്‍ കുമാരന്‍,എഡിറ്റിങ് വികാസ് അല്‍ഫാന്‍സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഫിബിന്‍ അങ്കമാലി, കല രാഹുല്‍ &ഉല്ലാസ്, മേക്കപ്പ ്‌റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം മൃദുല മുരളി, സഹസംവിധാനം ബിനു മാധവ്,ശരണ്‍, ഡിസൈന്റോസ് മേരി ലില്ലു, വാര്‍ത്ത പ്രചരണം
എ എസ് ദിനേശ്.
 

Latest News