കൊച്ചി-പെഗാസസിന്റെ ബാനറില്‍ ജനിസിസ് നിര്‍മിക്കുന്ന ' തൂലിക' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം റിനൈ ഹോട്ടലില്‍ വെച്ച് നടന്നു. എം പി ഹൈബി ഈഡന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. റോയ് മണപ്പള്ളില്‍ കഥ തിരക്കഥ ഗാനങ്ങളെഴുതി സംവിധാനം ചെയ്യുന്ന 'തൂലിക'എന്നചിത്രത്തില്‍ മാത്യൂസ് ജോണ്‍,ടോണി, മോഹന്‍ അയിരൂര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍,
ടോം ജേക്കബ്, ജോയ് ജോണ്‍, ഹരിശ്രീ യൂസഫ്, അഭിജിത്ത് അജിത്, അഞ്ജലി പുളിക്കല്‍,ദേവി ചന്ദന,സിന്ധു വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍,എഴുത്തുകാരന്‍, സംവിധായകന്‍ എന്ന നിലയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ ദൃശ്യ മാധ്യമ രംഗത്തു ഏറേ ശ്രദ്ധേയനാണ് റോയ് മണപ്പള്ളില്‍. ഭാര്യയുടെ പേരില്‍ കഥയെഴുതുന്ന ഒരു എഴുത്തുകാരന്റെ ജീവിത മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ഹൃദയസ്പര്‍ശിയായി ദൃശ്യവല്‍ക്കരിക്കുന്നത്. ജോസ് ലൂയിസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ലിപ്‌സണ്‍ സംഗീതം പകര്‍ന്ന ഈ ചിത്രത്തിലെ ആറു ഗാനങ്ങള്‍ കെ.ജി. മാര്‍ക്കോസ്, അലോഷ്യസ് പെരേര, രമേശ് മുരളി, ജെനി എന്നിവര്‍ ആലപിക്കുന്നു. കൊച്ചി,മൂന്നാര്‍,കോഴഞ്ചേരി, ദുബായ് എന്നിവിടങ്ങളിലാണ് 'തൂലിക' യുടെ ലോക്കേഷന്‍. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.