Sorry, you need to enable JavaScript to visit this website.

വരുമാനം ബോധിപ്പിക്കാൻ മടിയുള്ള പാർട്ടികൾ ബി.ജെ.പിയും കോൺഗ്രസും

ന്യൂദൽഹി- ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളായ ബിജെപിയും കോൺഗ്രസും വരുമാനക്കണക്കുകൾ ഓഡിറ്റ് ചെയ്ത് തെരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തി. വരുമാനക്കണക്കുകൾ സമർപ്പിക്കാനുള്ള അവസാന സമയപരിധി  പിന്നിട്ട് മൂന്ന് മാസം കഴിഞ്ഞാണ് ഈ പാർട്ടികൾ കമ്മീഷനെ കണക്കുകൾ ബോധിപ്പിച്ചത്. നിശ്ചിത സമയപരിധിക്കുള്ളിൽ കണക്കുകൾ സമർപ്പിക്കുന്നതിൽ ബിജെപിയും കോൺഗ്രസും തുടർച്ചയായി വീഴ്ച വരുത്തുകയാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടന നടത്തിയ പഠനം പറയുന്നു.

ബിഎസ്പിയും സിപിഎമ്മും തൃണമൂൽ കോൺഗ്രസും നിശ്ചിത സമയത്തു തന്നെ കണക്കുകൾ കമ്മീഷനെ ബോധിപ്പിച്ചിട്ടുണ്ട്. 22 ദിവസം പിന്നിട്ട ശേഷമാണ് എൻ സിപി കണക്കു സമർപ്പിച്ചത്. കോൺഗ്രസിനും ബിജെപിക്കും സമയപരിധി പിന്നിട്ട ശേഷം 99 ദിവസം വേണ്ടി വന്നു കണക്കു നൽകാൻ. ഏഴു ദേശീയ പാർട്ടികളിൽ ബാക്കിയുള്ള ബഹുജൻ സമാജ വാദി പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ് എന്നീ അഞ്ചു പാർട്ടികളുടെ 201617 വർഷത്തെ മൊത്ത വരുമാനം 299.54 കോടി രൂപയാണ്. ഇതിൽ 173.58 കോടി രൂപയും ബിഎസ്പിയുടെ വരുമാനം മാത്രമാണ്. സഹായങ്ങളും സംഭാവനകളുമാണ് വരുമാനത്തിന്റെ 40 ശതമാനവും.
 

Latest News