VIDEO: ഗംഭീരമേക്കോവറില്‍ ലിജോ മോള്‍, സൂര്യ നായകന്‍... 'ജയ് ഭീം' ട്രെയിലര്‍ പുറത്തിറങ്ങി

സൂര്യ നായകനാകുന്ന 'ജയ് ഭീമി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടി.എസ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ നടി ലിജോമോള്‍ ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗംഭീരമേക്കോവറിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. രജീഷ വിജയന്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ആമസോണ്‍ പ്രൈമില്‍ നവംബര്‍ 2ന് റിലീസ് ചെയ്യും.

മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാണം. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

 

 

Latest News