Sorry, you need to enable JavaScript to visit this website.

പുതുമുഖങ്ങളുടെ  'നൃത്തം' തുടങ്ങി 

ആലുവ- ഷാരുഖ് ഷാജഹാന്‍, റഫീഖ് ചൊക്ലി, ഫൈസല്‍,എന്‍ സി മോഹന്‍, കിജന്‍ രാഘവന്‍,ബാബു മണപ്പള്ളി,ലതാ ദാസ്,ബെന്ന ജോണ്‍,വിസ്മയ എന്നീ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി കണ്ണന്‍ സംവിധാനം ചെയ്യുന്ന ' നൃത്തം ' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കടമക്കുടിയില്‍ വെച്ച് നടന്നു. സൗണ്ട് ഓഫ് ആര്‍ട്ട്‌സിന്റെ ബാനറില്‍ സന്തോഷ് അമ്പാട്ട്,സവാദ് ആലുവ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. രഞ്ജിത്ത് ദിവാന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.സന്തോഷ് അമ്പാട്ടിന്റെ കഥയ്ക്ക് സന്തോഷ് അമ്പാട്ട്, എം മജു രാമന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
സന്തോഷ് അമ്പാട്ടിന്റെ വരികള്‍ക്ക് രാഹുല്‍ ചുമപ്പാട്ട് സംഗീതം പകരുന്നു.എഡിറ്റര്‍ മുകേഷ് മുരളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ഷാജി കോഴിക്കോടന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഷാജി ഒലവക്കോട്,സ്റ്റില്‍സ്ശ്യാംസ്.
  അതിജീവനത്തിനായി നീതിക്കു വേണ്ടി പോരാടുന്ന നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ ഹൃദയ സ്പര്‍ശിയായ കഥ പറയുന്ന ' നൃത്തം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഇരുപതിന് കായംകുളത്ത് ആരംഭിക്കും.വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News