Sorry, you need to enable JavaScript to visit this website.

ആമിര്‍ഖാന്റെ പരസ്യം, മുസ്ലിംവിദ്വേഷ പ്രചാരണവുമായി ബി.ജെ.പി എം.പി

ബംഗളൂരു- ദീപാവലി ദിനത്തില്‍ റോഡില്‍ പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരസ്യത്തിന്റെ മറവില്‍ മുസ്ലിം വിദ്വേഷ പ്രചാരണവുമായി ബി.ജെ.പി എം.പി അനന്ത്കുമാര്‍ ഹെഗ്‌ഡെ.
സിയറ്റ് ടയര്‍ നല്‍കിയ പരസ്യത്തിലാണ് തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ഖാന്‍ ഉപദേശിക്കുന്നത്.

പരസ്യം നല്ലതാണെന്നും എന്നാല്‍ എതിര്‍പ്പ് തെരുവുകളില്‍ പടക്കം പൊട്ടിക്കുന്നതിനോട് മാത്രം പോരെന്നും  നമസ്‌കാരത്തിന്റെ പേരില്‍ റോഡുകള്‍ തടയുന്ന പ്രശ്‌നവും ബാങ്ക് വിളിയുടെ പേരില്‍ മസ്ജിദില്‍ നിന്നുണ്ടാകുന്ന ശബ്ദ മലിനീകരണവും വിഷയമാക്കണമെന്ന് ടയര്‍ കമ്പനിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുക്കളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ് പരസ്യമെന്നും ഹിന്ദുവായി നിങ്ങള്‍ അത് ഉള്‍ക്കൊള്ളണമെന്നും കമ്പനിയുടെ എംഡിയും സിഇഒയുമായ അനന്ത് വര്‍ധന്‍ ഗോയങ്കെക്ക് അയച്ച കത്തില്‍ അനന്ത്കുമാര്‍ ഹെഗ്‌ഡെ ആവശ്യപ്പെട്ടു.  

തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ ഖാന്‍ ആളുകളെ ഉപദേശിക്കുന്ന നിങ്ങളുടെ കമ്പനിയുടെ സമീപകാല പരസ്യം വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. പൊതു പ്രശ്‌നങ്ങളിലെ നിങ്ങളുടെ ശ്രദ്ധയ്ക്ക് കൈയ്യടിയും ആവശ്യമാണ്. ഇക്കാര്യത്തില്‍, റോഡുകളില്‍ ആളുകള്‍ നേരിടുന്ന ഒരു പ്രശ്‌നം കൂടി പരിഹരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതായത്, വെള്ളിയാഴ്ചകളിലും, മുസ്ലിംകളുടെ മറ്റ് പ്രധാന ആഘോഷ ദിവസങ്ങളിലും നമസ്‌കാരത്തിന്റെ പേരില്‍ റോഡുകള്‍ തടയുന്നുണ്ട്. ഇതും ശ്രദ്ധയില്‍പ്പെടുത്തണം- അദ്ദേഹം കത്തില്‍ പറഞ്ഞു.

റോഡില്‍ വഴിമുടക്കി നമസ്‌കരിക്കരുതെന്ന് പറയാനും ബാങ്ക് വിളിയുടേ പേരില്‍പള്ളികളില്‍ നിന്നുയരുന്ന ശബ്ദ മലിനീകരണം ഒഴിവാക്കണമെന്ന് പറയാനും ധൈര്യപ്പെടുമായിരുന്നോയെന്നും എം.പി ചോദിച്ചു.

 

Latest News