കാത്തിരുന്ന മിനി എസ്‌യുവി ടാറ്റ പഞ്ച് അവതരിപ്പിച്ചു. 5.49 ലക്ഷം രൂപയാണ് ദല്‍ഹിയിലെ എക്‌സ് ഷോറൂം തുടക്കവില. ഇന്ത്യന്‍ വാഹന വിപണിയിലെ ആദ്യ സബ് കോംപാക്ട് എസ്‌യുവി ആയാണ് ടാറ്റ പഞ്ചിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റിന് 8.49 ലക്ഷം രൂപയാണ് വില. ഡിസംബര്‍ 31ന് വില വര്‍ധിപ്പിക്കുമെന്നും ടാറ്റയുടെ മുന്നറിയിപ്പുണ്ട്. പെട്രോള്‍ എഞ്ചിനില്‍ മാന്വല്‍, എഎംടി ട്രാന്‍സ്മിഷനുകളിലാണ് ഈ മിനി എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. മാന്വലിന് 18.97 കിലോമീറ്ററും എഎംടി വേരിയന്റിന് 18.82 കിലോമീറ്ററുമാണ് ടാറ്റ വാഗ്്ദാനം ചെയ്യുന്ന ഇന്ധനക്ഷമ. പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ വകഭേതങ്ങളില്‍ ഏഴു നിറങ്ങളില്‍ പഞ്ച് നിരത്തിലിറങ്ങും.
Also Read I ടാറ്റയുടെ കിടിലന്‍ പഞ്ച്, ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍; സുരക്ഷയിൽ ഒന്നാമൻ
ചെറുകാര്‍ വിപണിക്ക് ഈ കാര്‍ ഒരു വലിയ പഞ്ചാകുമെന്നാണ് ടാറ്റയുടെ വിലയിരുത്തല്‍. സുരക്ഷയില്‍ ഗ്ലോബല്‍ എന്‍സിഎപിയുടെ ഫൈവ് സ്റ്റാറുമായാണ് വരവ്. 21000 രൂപ വാങ്ങി പഞ്ചിന്റെ ബുക്കിങ് ആഴ്ചകള്‍ക്ക് മുമ്പ് ടാറ്റ ആരംഭിച്ചിരുന്നു. ഇന്ത്യ, യുകെ, ഇറ്റലി എന്നിവിടങ്ങളിലെ ടാറ്റയുടെ ഡിസൈന്‍ സ്റ്റുഡിയോകളിലായി രൂപകല്‍പ്പന ചെയ്ത പഞ്ച് വിപണിയില്‍ തരംഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടാറ്റയുടെ പുതിയ അല്‍ഫ (അജൈല്‍ ലൈറ്റ് ഫ്‌ലെക്‌സിബ്ള്‍) രൂപകല്‍പ്പനയില്‍ നിര്‍മ്മിച്ച ആദ്യ എസ്‌യുവി ആണ് പഞ്ച്.
Also Read I ആറ്റിക്കുറുക്കിയ ആഢംബരവുമായി ടാറ്റ പഞ്ച്; ബുക്കിങ് തുടങ്ങി