മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ജയസൂര്യയുടെ വീട്ടിലെത്തി വെള്ളം ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സന്തോഷം പങ്കിട്ടു.
വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ രഞ്ജിത്ത് മണബ്രക്കാട്ടും, ജോസ്‌കുട്ടി മഠത്തിലിന്റെ പിതാവായ ജോസ് ജോസഫും ചിത്രത്തിന്റെ സംവിധായകനായ പ്രജേഷ് സെന്നിനൊപ്പമെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
സിനിമാ മേഖലയും തീയറ്റര്‍ മേഖലയും കോവിഡ് മഹാമാരിക്കിടയില്‍ പ്രതിസന്ധി നേരിടുന്ന സമയത്താണ് വെള്ളം തീയറ്ററില്‍ റിലീസ് ചെയ്തത്. . കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും തീയറ്ററുകളില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമായിരുന്നു വെള്ളം.