ധാക്ക- ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ ഒരു ഇമാം ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കിഷോര്‍ഗഞ്ചില്‍നടന്ന അക്രമത്തില്‍ മമൂനുറഷീദ് (22), കഫീലുദ്ദീന്‍ (50) എന്നിവരും 15, 16 വയസ്സായ രണ്ട് കുട്ടികളുമാണ് അറസ്റ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ക്ഷേത്രത്തില്‍ പ്രവേശിച്ച അക്രമികള്‍ അഞ്ച് വിഗ്രഹങ്ങള്‍ തകര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. വിഗ്രഹം നിമജ്ജനം ചെയ്യുന്നതിന് ഭക്തര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. റഷീദ് എന്ന ഇമാമാണ് അക്രമത്തിനു നേതൃത്വം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
ക്ഷേത്രം വൈസ് പ്രസിഡന്റ് ബീരേന്ദ്ര ചന്ദ്ര ബൊര്‍മോണ്‍ പരാതി നല്‍കിയിരുന്നുവെന്ന് പോലീസ് ഓഫീസര്‍ ഇന്‍ചാര്‍ജ് ശസുല്‍ ആലം സിദ്ദീഖ് പറഞ്ഞിരുന്നു. എട്ടു പ്രതികളുടെ പേരുകള്‍ സഹിതം 43 പേര്‍ക്കെതിരെയാണ് കേസ്.